പ്രളയപയോധിയില്‍ ഇലയില്‍ ഉറങ്ങിയ
യദുകുലബാലാ കണ്ണാ
കരളിലെ ദുഃഖതിരയില് ഉറങ്ങാന്‍
വരുകില്ലേ കണ്ണാ നീ
വരുകില്ലേ കണ്ണാ
ഹൃദയം ഒരാലിലയായ് ഞാന്‍ മാറ്റാം
കരിമുകില്വര്ണ്ണാ കണ്ണാ
ഒരുപിടി മലരാല്‍ പൂജ നടത്താം
വരുകില്ലേ കണ്ണാ നീ
വരുകില്ലേ കണ്ണാ
കാര്‍മുകില്‍വര്‍ണ്ണാ നിന്ചുണ്ടിലെ
മണിമുരളികയായ് ഞാന്‍ മാറാം
മുരളീനാദം ഉയര്‍ത്താന്‍ എന്നില്‍
നിറയില്ലെകണ്ണാ നീ
നിറയില്ലെ കണ്ണാ
Tuesday, September 15, 2009
Subscribe to:
Posts (Atom)