Slokavenu

Tuesday, September 15, 2009

പ്രളയപയോധിയില്‍ ഇലയില്‍ ഉറങ്ങിയ
യദുകുലബാലാ കണ്ണാ
കരളിലെ ദുഃഖതിരയില്‍ ഉറങ്ങാന്‍
വരുകില്ലേ കണ്ണാ നീ
വരുകില്ലേ കണ്ണാ
ഹൃദയം ഒരാലിലയായ് ഞാന്‍ മാറ്റാം
കരിമുകില്‍വര്‍ണ്ണാ കണ്ണാ
ഒരുപിടി മലരാല്‍ പൂജ നടത്താം
വരുകില്ലേ കണ്ണാ നീ
വരുകില്ലേ കണ്ണാ
കാര്‍മുകില്‍വര്‍ണ്ണാ നിന്‍ചുണ്ടിലെ
മണിമുരളികയായ്‌ ഞാന്‍ മാറാം
മുരളീനാദം ഉയര്‍ത്താന്‍ എന്നില്‍
നിറയില്ലെകണ്ണാ നീ
നിറയില്ലെ കണ്ണാ